KOYILANDILOCAL NEWS
ശ്രീവാസുദേവാശ്രമ ഹൈസ്ക്കൂൾ വികസനം സമയബന്ധിതമായി പൂർത്തികരിക്കും; ടി പി രാമകൃഷ്ണൻ എം എൽ എ
കൊയിലാണ്ടി: സർക്കാർ ഏറ്റെടുത്ത ശ്രീവാസുദേവാശ്രമ ഹൈസ്കൂൾ വികസനം വേഗത്തിൽ പൂർത്തികരിക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണന്ന് പേരാമ്പ്ര എം എൽ.എ ടിനപി രാമകൃഷ്ണൻ പറഞ്ഞു. സ്കൂൾ ഹാളിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്തിന്റെ സാമ്പത്തിക സഹകരണത്തോടെയാണ്
വികസനങ്ങൾ നടപ്പിലാക്കുകയെന്നും സർക്കാർ സ്കൂൾ ഏറ്റടുത്തു ഉത്തരവ് ഇറങ്ങിയതോടെ സാങ്കേതിക ഫണ്ടനുവദിക്കാൻ തടസ്സങ്ങൾ നീങ്ങിയെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡണ്ട് കെ കെ നിർമ്മല അധ്യക്ഷയായിരുന്നു. കോഴിക്കോട് ഡി ഡി ഇ മനോജ്, ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ അമ്പിളി ടീച്ചർ , ഹെഡ് മിസ്ട്രസ് ഗീത, പി ടി എ പ്രസിഡണ്ട് കെ സി സുരേഷ്, കെ പി ഗോപാലൻ നായർ, സി ഹരീന്ദ്രൻ, ഹേമചന്ദ്രൻ ഒ കെ സുരേഷ് രാജൻ നടുവത്തൂർ, പി സി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
Comments