LOCAL NEWS

ശ്രീശൈലത്ത് കിണറുകൾ മലിനമാക്കിയ വഗാഡ് കമ്പനിക്കെതിരെ സി പി എം ധർണ്ണ

പയ്യോളി: നന്തി ശ്രീശൈലം ഹിൽസിൽ പ്രവർത്തിക്കുന്ന വഗാഡ് കമ്പനിയുടെ അശാസ്ത്രീയ ലേബർ ക്യാമ്പ് അടച്ചു പൂട്ടുക, മലിനമാക്കപ്പെട്ട കിണറുകൾ ശുദ്ധീകരിച്ച് നഷ്ടപരിഹാരം നൽകുക തുടങ്ങി, വാഗാഡ് കമ്പനിയുടെ ജനവിരുദ്ധ നടപടികൾക്കെതിരെ സി പി ഐ(എം) നന്തി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ബഹുജന ധർണ നടത്തി. പാർട്ടി ജില്ലാ കമ്മറ്റി അംഗം കെ.ദാസൻ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മറ്റി അംഗം കെ ജീവനന്ദൻ അദ്ധ്യക്ഷനായിരുന്നു.ഏരിയാ സെക്രട്ടറി എം പി ഷിബു, മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ശ്രീകുമാർ, വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ വിജയരാഘവൻ സ്വാഗതവും ജനകീയ സമരസമിതി കൺവീനർ എൻ കെ കുഞ്ഞിരാമൻ നന്ദിയും പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button