KOYILANDILOCAL NEWS
ശ്രീ ഒറവിങ്കൽ ഭഗവതീ ക്ഷേത്രം നവരാത്രി ആഘോഷം നാളെ (സപ്തംബർ 26) ആരംഭിക്കുന്നു


അരിക്കുളം ശ്രീ ഒറവിങ്കൽ ഭഗവതീ ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി ആഘോഷം സപ്തംബർ 26 മുതൽ ഒക്ടോബർ 5 വരെ തിയ്യതികളിൽ വിവിധ ചടങ്ങുകളോടെ നടക്കുന്നതാണ്.
ഒന്നാം ദിവസമായ തിങ്കളാഴ്ച (26/09/2022) വൈകുന്നേരം 6-30 ന് ചെരണ്ടത്തൂർ സതീശൻ നമ്പൂതിരിയും സംഘവും അവതരിപ്പിക്കുന്ന ഗാനാമൃതം, ചുറ്റുവിളക്ക് എന്നീ ചടങ്ങുകൾക്കും 01-10-2022 ന് അരീക്കര ഭജന സംഘത്തിന്റെ ഭജനയും 02-10-22 ന് വൈകുന്നേരം 3 മണിക്ക് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാത്ഥികളെയും വിവിധ കോഴ്സുകൾ പൂർത്തീകരിച്ച് ഉന്നത വിജയനേടിയവരെയും ആദരിക്കുന്നു.

പ്രസ്തുത ചടങ്ങ് മലപ്പുറം ജില്ലാ ജഡ്ജി സി ജയരാജ് ഉൽഘാടനം ചെയ്യും. ചടങ്ങിൽ ഹരിലാൽ മാതൃഭൂമി പങ്കെടുക്കും തുടർന്ന് സി അശ്വനി ദേവ് ചെറിയേരി അവതരിപ്പിക്കുന്ന ഗാനാജ്ഞലിയും 04-10-2022 ന് മഹാനവമി ദിവസം പതിവ് ചടങ്ങകൾക്ക് പുറമെ വൈകുന്നേരം 7 മണിക്ക് തായമ്പക, കോമരത്തോടു കൂടിയ ചുറ്റുവിളക്ക് എന്നിവ ഉണ്ടായിരിക്കും.
ഗ്രന്ഥ പൂജയിലേക്കുള്ള ഗ്രന്ഥങ്ങൾ 2/10/22 വൈകുന്നേരം 5 മണിക്ക് മുമ്പായി എത്തിക്കേണ്ടതാണ്.

വിദ്യാരംഭത്തിന് മുൻകൂട്ടി പേര് കൊടുക്കേണ്ടതാണ്. വാഹന പൂജ വിജയദശമി ദിനമായ 5/10/22 ന് കാലത്ത് 6 മണി മുതൽ നടക്ക് താഴെ നടക്കുന്നതാണ്. എല്ലാ ഭക്ത ജനങ്ങളുടെയും സാന്നിധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു.
Comments