സംഘാടക സമിതി രൂപീകരിച്ചു
കൊയിലാണ്ടി: കർഷകരെ രക്ഷിക്കൂ, കൃഷിയെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി അഖിലേന്ത്യാ കിസാൻസഭാ സംസ്ഥാ
ന പ്രസിഡണ്ട് ജെ.വേണുഗോപാലൻ നായർ നയിക്കുന്ന വടക്കൻ മേഖലാ ജാഥക്ക് വൻ വരവേല്പ് നൽകാൻ കൊയിലാണ്ടി
യിൽ ചേർന്ന സംഘടക സമിതി യോഗം തീരുമാനിച്ചു.കിസാൻസഭാജില്ലാ.സെക്രട്ടറി ടി.കെ.രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കിസാൻ സഭ മേപ്പയ്യൂർ മണ്ഡലം സെക്രട്ടറി കെ.വി.നാരായണൻ അധ്യക്ഷനായിരുന്നു. ജില്ലാ വൈസ് പ്രസിഡണ്ട് പി.കെ.വിശ്വനാഥൻ, സി.പി.ഐ. മണ്ഡലം അസി.സെക്രട്ടറി എൻ.ശ്രീധരൻ, കെ.ചിന്നൻ നായർ, ടി.കെ.വിജയൻ, ഇ.ശശി, പി.കെ.സുധാകരൻ, പി.വി.ബാബു സംസാരിച്ചു.
സി.പി.ഐ. മണ്ഡലം സെക്രട്ടറി അഡ്വ.എസ്.സുനിൽ മോഹൻ (ചെയർമാൻ), പി.കെ.സുധാകരൻ, കെ.ടി.കല്യാണി (വൈസ് ചെയർമാൻമാർ)പി.കെ.വിശ്വനാഥൻ (കൺവീനർ) കെ.വി.നാരായണൻ, കെ.ശശിധരൻ (ജോ. കൺവീനർമാർ), എൻ.ശ്രീധരൻ (ഖജാൻജി) എന്നിവർ ഭാരവാഹികളായി 51 അംഗ സംഘാടക സമിതി രൂപീകരിച്ചു.ഫെബ്രുവരി 13ന് കോഴിക്കോട് ജില്ലയിൽ പ്രവേശിക്കുന്ന ജാഥ കുറ്റ്യാടി, വടകര സ്വീകരണങ്ങൾക്ക് ശേഷം കൊയിലാണ്ടിയിൽ സമാപിക്കും.14 ന് രാവിലെ ഉള്ള്യേരി, കൊടുവള്ളി ഉച്ചക്ക് മുക്കം സ്വീകരണങ്ങൾക്ക് ശേഷം മലപ്പുറം ജില്ലയിലേക്ക് കടക്കും.