സംസ്കാരവേദിയുടെ ആഭിമുഖ്യത്തിൽ എസ് കെ പൊറ്റക്കാടിന്റെ നാല്പതാമത് ചരമവാർഷികം ഓഗസ്റ്റ് 7 ഞായർ ഉച്ചയ്ക്ക് രണ്ടുമണിക്ക് കോഴിക്കോട് സിറ്റി സർവീസ് ബാങ്ക് ഓഡിറ്റോറിയത്തിൽ
കോഴിക്കോട്: കേരള കോൺഗ്രസ് (എം)ന്റെ സാംസ്കാരിക സംഘടനയായ സംസ്കാരവേദിയുടെ ആഭിമുഖ്യത്തിൽ എസ് കെ പൊറ്റക്കാടിന്റെ നാല്പതാമത് ചരമവാർഷികം ഓഗസ്റ്റ് 7 ഞായർ ഉച്ചയ്ക്ക് രണ്ടുമണിക്ക് കോഴിക്കോട് സിറ്റി സർവീസ് ബാങ്ക് ഓഡിറ്റോറിയത്തിൽ ആചരിക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. എസ് കെ പൊറ്റക്കാടിന്റെ മകൾ സുമിത്ര ജയപ്രകാശ് എസ് കെ ഓർമ്മകൾ പങ്കുവെയ്ക്കും.‘എസ് കെ പൊറ്റക്കാടിന്റെ സഞ്ചാരസാഹിത്യകൃതികൾ’ എന്ന വിഷയത്തിൽ സംസ്ഥാനതലത്തിൽ നടത്തിയ ഉപന്യാസ രചന മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം കിട്ടിയ അജീഷ് ജി ദത്തൻ, പി എസ് ആദിത്യ, എം ജയറാം, എസ് ശ്രീലക്ഷ്മി (മൂന്നാം സ്ഥാനം രണ്ടു പേർക്ക്) എന്നിവർക്ക് 5000, 3000, 2000 രൂപ വീതം സമ്മാനവും മെമെന്റോകളും നൽകും.കോഴിക്കോടിന്റെ ചരിത്രം എഴുതിയ ടി ബി സെലുരാജ്, കെ എഫ് ജോർജ് എന്നിവരെ ചടങ്ങിൽ ആദരിക്കും.
തുടർന്ന് നടക്കുന്ന കവിയരങ്ങ് ഡോ. ഫാ. സുനിൽ കിഴക്കയിൽഉദ്ഘാടനം ചെയ്യും. രേഷ്മ അക്ഷരി, പ്രദീപ് രാമനാട്ടുകര, ഇ പി ദീപ്തി, സുബീഷ് അരിക്കുളം, ലളിത അശോക്, നിർമ്മല ജോസഫ് എന്നിവർ കവിതകൾ അവതരിപ്പിക്കും.
സംസ്കാര വേദി സംസ്ഥാന പ്രസിഡണ്ട് ഡോ. വർഗീസ് പേരയിൽ അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന ചടങ്ങിൽ ന്യൂനപക്ഷ വികസനകാര്യ കോർപ്പറേഷൻ ചെയർമാൻ സ്റ്റീഫൻ ജോർജ്, കേരള സിറാമിക്സ് ചെയർമാൻ കെ എ ദേവസ്യ തുടങ്ങിയവർ സംബന്ധിക്കും.
പത്രസമ്മേളനത്തിൽ സംബന്ധിക്കുന്നവർ:
1. വടയക്കണ്ടി നാരായണൻ (ജനറൽ കൺവീനർ, സ്വാഗതസംഘം)
2. പ്രൊഫ. ചാർലി കട്ടക്കയം (കൺവീനർ, ലേഖന മത്സരം)
3. പി എ നൗഷാദ് (കൺവീനർ, കവിയരങ്ങ്)
4. അഡ്വ. ഷാജു ജോർജ്ജ് (ട്രഷറർ സ്വാഗതസംഘം)