CALICUTDISTRICT NEWS

കേരളപ്പിറവി ദിനത്തിൽ അമ്മമാർ സ്വയം തൊഴിലിലേക്ക്

അക്കാദമിക മികവിനൊപ്പം തൊഴിൽ സാക്ഷരതയും ഉന്നം വെച്ച് മടവൂർ എ.യു.പി സ്കൂൾ നടത്തുന്ന തനതു പ്രവർത്തനമായ ‘അമ്മയ്ക്കൊരു തൊഴിൽ ‘ പദ്ധതി പൂർണതയിലേക്ക്. തെരഞ്ഞെടുത്ത 50 അമ്മമാരെ തൊഴിൽ പരിശീലിപ്പിച്ചു സ്വയംപര്യാപ്തതയിലെത്തിക്കുകയാണ്  പദ്ധതിയുടെ ലക്ഷ്യം. പരിശീലനം പൂർത്തിയാക്കിയ ആദ്യ ബാച്ച് കേരളപ്പിറവി ദിനത്തിൽ പുറത്തിറങ്ങും. ചുരിദാർ, കുട, ഡിറ്റർജന്റ്, സോപ്പ്, പേപ്പർ ക്രാഫ്റ്റ്, പെയിന്റിംഗ്, ഐ.ടി എന്നീ മേഖലകളിലാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകിയത്.

അമ്മമാർ നിർമ്മിച്ച വസ്തുക്കളുടെ പ്രദർശനവും പരിശീലനം നേടിയ അമ്മമാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നാളെ (നവംബർ 1) ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് മെമ്പർമാരായ എം എ ഗഫൂർ മാസ്റ്റർ, വി ഷക്കീല ടീച്ചർ, വാർഡ് മെമ്പർ സാബിറ മൊടയാനി, ബി പി ഒ മെഹറലി, അബൂബക്കർ കുണ്ടായി, സുഹൈൽ ,സ്കൂൾ പി ടി എ പ്രസിഡണ്ട് ടി കെ അബൂബക്കർ മാസ്റ്റർ , സ്കൂൾ പ്രധാനധ്യാപകൻ അബ്ദുൽ അസീസ്,  എ പി രാജേഷ് തുടങ്ങിയവർ പങ്കെടുക്കും.

വിദ്യാലയവും രക്ഷിതാക്കളും തമ്മിലുള്ള അകലം കുറക്കുന്ന ഈ പരിപാടിയിലൂടെ  വീട്ടമ്മമാരുടെ ഒഴിവുസമയങ്ങൾ ഉപയോഗിച്ചു നിത്യ വരുമാനത്തിന് താങ്ങായി മാറാൻ സാധിക്കും. വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും യൂണിഫോം  തയ്ക്കാൻ  രക്ഷിതാക്കളെ തന്നെ പ്രാപ്തരാക്കുകയാണ് പ്രധാന ലക്ഷ്യം. ഇതിന്റെ തുടർ പ്രവർത്തനമായി ഒരു തയ്യൽ യൂണിറ്റും സ്കൂൾ മുൻകൈ എടുത്തു  സ്ഥാപിക്കും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button