KERALAMAIN HEADLINES
സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ നഴ്സുമാർ പണിമുടക്കിലേക്ക്
സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ നഴ്സുമാർ പണിമുടക്കിലേക്ക്. ശമ്പള വർധന ആവശ്യപ്പെട്ടാണ് പണിമുടക്കിനൊരുങ്ങുന്നത്. നാളെ തൃശൂരിൽ സൂചനാ പണിമുടക്ക് നടത്തും. ഇതുമായി ബന്ധപ്പെട്ട് 13 ജില്ലകളിൽ യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ നോട്ടീസ് നൽകി. ഒ പി ബഹിഷ്കരിക്കുമെന്നും അത്യഹിത വിഭാഗത്തിൽ സഹകരിക്കുമെന്നും അസോസിയേഷൻ വ്യക്തമാക്കി.
പ്രതിദിന വേതനം 1500 രൂപയാക്കി വർധിപ്പിക്കണം എന്ന് ആവശ്യപ്പെട്ടാണ് നഴ്സിംഗ് ജീവനക്കാർ സമരത്തിന് ഇറങ്ങുന്നത്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി സമരത്തിനിറങ്ങാൻ ആണ് നഴ്സിംഗ് ജീവനക്കാരുടെ സംഘടനയായ യുഎൻഎയുടെ തീരുമാനം.
വേതന വർധനവിൽ രണ്ട് തവണ കൊച്ചി ലേബർ കമ്മീഷണർ ഓഫീസിലും തൃശ്ശൂർ ലേബർ കമ്മീഷണർ ഓഫീസിലും ചർച്ചകൾ നടന്നിരുന്നു. കൊച്ചിയിലെ ചർച്ച സമവായമാവതെ പിരിയുകയും തൃശൂരിലെ ചർച്ചയിലെ ആശുപത്രി മാനേജ്മെൻ്റ് പ്രതിനിധികൾ എത്താതിരിക്കുകയും ചെയ്തതോടെയാണ് പ്രത്യക്ഷ സമരത്തിലേക്ക് കടക്കാൻ യുഎൻഎ തീരുമാനിച്ചത്.
Comments