സംസ്ഥാനത്തെ ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പുകളിൽ ഇന്ധന പ്രതിസന്ധി

സംസ്ഥാനത്തെ ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പുകളിൽ ഇന്ധന പ്രതിസന്ധി രൂക്ഷം. കൊച്ചി ടെർമിനലിൽ നിന്നും ആവശ്യത്തിന് ഇന്ധനം ലഭിക്കുന്നില്ലെന്ന് പമ്പ് ഉടമകൾ പറഞ്ഞു.  ഇതോടെ മൂന്നിലൊന്ന് പമ്പുകൾ ഓരോ ദിനവും അടഞ്ഞ് കിടക്കുകയാണ്. റിഫൈനറിയിൽ നിന്നും ആവശ്യത്തിന് ഇന്ധനം ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് എച്ച്പി സി പറയുന്നു.

റിഫൈനറിയിൽ നിന്നും ആവശ്യത്തിന് ഇന്ധനം ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് പമ്പുടമകൾക്ക് ഹിന്ദുസ്ഥാൻ പെട്രോളിയം നൽകിയ മറുപടി. കേന്ദ്ര പെട്രോളിയം മന്ത്രി, കേരള മുഖ്യമന്ത്രി, സിവിൽ സപ്ലൈസ് മന്ത്രി എന്നിവർക്ക് നിവേദനം നൽകിട്ടുണ്ട്. പരിഹാരം ഉണ്ടായില്ലെങ്കിൽ പമ്പ് ഉടമകൾ സംയുക്ത പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ്.
Comments

COMMENTS

error: Content is protected !!