CRIME

സംസ്ഥാനത്തേക്ക് വിദേശത്ത് നിന്നും പാഴ്സലായി ലഹരിമരുന്നെത്തുന്നു

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് വിദേശത്ത് നിന്നും  പാഴ്സലായി ലഹരിമരുന്നെത്തുന്നു. എക്സൈസ് തിരുവനന്തപുരത്തും കൊച്ചിയിലും നടത്തിയ പരിശോധനയില്‍ ലഹരിമരുന്ന് കണ്ടെത്തി. ഒമാനിൽ നിന്നും നെതർലന്‍റ്സില്‍ നിന്നും അയച്ച പാഴ്സലുകളില്‍ എത്തിയ എല്‍എസ്ഡി സ്റ്റാമ്പുകള്‍ പിടിച്ചെടുത്തത്. കോഴിക്കോട്, തിരുവനന്തപുരം സ്വദേശികള്‍ക്ക് വേണ്ടിയാണ് പാഴ്സലുകള്‍ എത്തിയതെന്നാണ് വിവരം. കൊച്ചി എക്സൈസ് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ . മാങ്കാവിലെ ഒരു വീട്ടിൽ നിന്നും കോഴിക്കോട് സ്വദേശി  ഫസലുവിനെ എക്സൈസ് പിടികൂടി. ഇയാളുമൊത്ത് കൂടുതല്‍ ഇടങ്ങളില്‍ പരിശോധന തുടരുകയാണ്. 

ഇന്നലെ കൊച്ചിയിലെ തങ്ങളുടെ കൊറിയര്‍ സ്ഥാപനത്തില്‍ എത്തിയ രണ്ട് പാഴ്സലുകളെക്കുറിച്ച് ചില സംശയങ്ങള്‍ തോന്നിയതോടെ ഇവര്‍ എകസൈസുമായി ബന്ധപ്പെടുകയായിരുന്നു. എക്സൈസ് പാഴ്സലുകള്‍ കസറ്റഡിയില്‍ എടുത്ത് നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്. 50 എൽഎസ്ഡി സ്റ്റാമ്പുകള്‍ അടങ്ങിയ ഒരു പായ്ക്കറ്റും അഞ്ചെണ്ണം വീതമുള രണ്ട് കവറുകളുമാണ് അതിലുണ്ടായിരുന്നത്. ഒരെണ്ണം നെതര്‍ലന്‍റ്സില്‍ നിന്നും ഒരെണ്ണം ഒമാനില്‍ നിന്നുമാണ് വന്നത്. തിരുവനന്തപുരത്ത് ഒരു വർഷത്തിനിടെ വന്നത് 56 പാഴ്സലുകളാണെന്നാണ് വിവരം. 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button