KERALA

സംസ്ഥാനത്ത് ഇന്നും രണ്ടായിരത്തിന് മുകളിൽ കോവിഡ് രോഗികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും രണ്ടായിരത്തിന് മുകളിൽ കോവിഡ് രോഗികൾ. ഇന്ന് 2,471 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായി നാലാംദിവസമാണ് സംസ്ഥാനത്ത് കോവിഡ് രോഗികൾ രണ്ടായിരം കടക്കുന്നത്.

ഇന്ന് ഒരാൾ കോവിഡ് ബാധിച്ച് മരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ പോലെ എറണാകുളത്ത് തന്നെയാണ് ഏറ്റവുമധികം കോവിഡ് രോഗികൾ. 750 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസവും എറണാകുളത്ത് 700ന് മുകളിലായിരുന്നു കോവിഡ് രോഗികൾ.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button