KERALAMAIN HEADLINES

കോവിഡ് വര്‍ധന; സര്‍ക്കാര്‍ മാസ്‌ക് ഉപയോഗം കര്‍ശനമാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത്  കോവിഡ് കേസുകള്‍  വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ മാസ്‌ക് ഉപയോഗം കര്‍ശനമാക്കി. പൊതുഇടങ്ങള്‍, ഒത്തുചേരലുകള്‍, ജോലി സ്ഥലങ്ങള്‍, വാഹനങ്ങൾ എന്നിവിടങ്ങളിൽ മാസ്‌ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.
ഉത്തരവ് ലംഘിച്ചാല്‍ 2005-ലെ ദുരന്ത നിവാരണ നിയമം ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ അനുസരിച്ചുള്ള ശിക്ഷാ നടപടികള്‍ കൈക്കൊള്ളുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 2994 കോവിഡ് കേസുകളാണ്. 12 പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്താണ് സംസ്ഥാനത്ത് കോവിഡ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 782 കേസുകള്‍. എറണാകുളം, കോട്ടയം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് കോവിഡ് കേസുകള്‍ കൂടുന്നത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button