സംസ്ഥാനത്ത് നാലുമാസത്തേക്ക് വൈദ്യുതി നിരക്കിലുള്ള വർധന പ്രാബല്യത്തിൽ

സംസ്ഥാനത്ത് നാലുമാസത്തേക്ക് വൈദ്യുതി നിരക്കിലുള്ള വർധന പ്രാബല്യത്തിൽ. മേയ് 31 വരെ നാല് മാസത്തേക്കാണ് നിരക്ക് വർധനവ്. യൂണിറ്റിന് 9 പൈസയാണ് കൂടുക. ഇന്ധന സര്‍ച്ചാര്‍ജ് ഇനത്തില്‍ യൂണിറ്റിന് ഒമ്പത് പൈസ അധികം ഈടാക്കാൻ റെഗുലേറ്ററി കമ്മിഷന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കിയിരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നിരക്ക് കൂട്ടിയത്.

40 യൂണിറ്റ് വരെ മാത്രം ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് നിരക്ക് വർധന ബാധകമല്ല. മറ്റുള്ളവരിൽ നിന്ന് മെയ് 31 വരെയാണ് ഇന്ധന സർചാർജ് ഈടാക്കുക. കഴിഞ്ഞ വർഷം പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിൽ ബോർഡിനുണ്ടായ അധിക ബാധ്യത നികത്താനാണ് നിരക്ക് കൂട്ടിയത്. 87.7 കോടി രൂപയാണ് പിരിച്ചെടുക്കുക.

കഴിഞ്ഞ രണ്ടുവര്‍ഷവും സര്‍ച്ചാര്‍ജ് അപേക്ഷകളില്‍ റെഗുലേറ്ററി കമ്മിഷന്‍ തീരുമാനമെടുത്തിരുന്നില്ല. കഴിഞ്ഞവര്‍ഷം ജൂണില്‍ 25 പൈസയോളം യൂണിറ്റിന് പൊതുവായി കൂട്ടിയിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷവും സര്‍ച്ചാര്‍ജ് അപേക്ഷകളില്‍ കമ്മിഷന്‍ തീരുമാനമെടുത്തിരുന്നില്ല. കഴിഞ്ഞ വര്‍ഷം ജൂണില്‍ 25 പൈസയോളം യൂണിറ്റിന് പൊതുവായി കൂട്ടിയിരുന്നു.

Comments

COMMENTS

error: Content is protected !!