ഇന്ന് മുതല്‍ 10, 11, 12 ക്ലാസുകള്‍ക്ക് അധ്യയനം വൈകിട്ട് വരെ.

സംസ്ഥാനത്ത് ഇന്ന് മുതല്‍ 10, 11, 12 ക്ലാസുകള്‍ക്ക് അധ്യയനം വൈകിട്ട് വരെ. നിലവില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഉച്ചവരെയാണ് ക്ലാസുകള്‍. അവസാന വര്‍ഷ പരീക്ഷയ്ക്ക് പാഠ ഭാഗങ്ങള്‍ തീര്‍ക്കുന്നതിന് വേണ്ടിയാണ് അധ്യയന സമയം സാധാരണ നിലയിലാക്കിയത്. നിലവിലെ മാനദണ്ഡപ്രകാരം ബാച്ച് തിരിച്ചാണ് ക്ലാസുകള്‍ നടക്കുക. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറിയ ഒന്ന് മുതല്‍ ഒന്‍പത് വരെ ക്ലാസുകള്‍ ഈ മാസം 14 ന് തുറക്കും. അതുവരെ ക്ലാസുകള്‍ ഓണ്‍ലൈനായി തുടരും. ഈ ക്ലാസുകളിലെ സമയക്രമം സംബന്ധിച്ച് ഇന്ന് ചേരുന്ന വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമാകും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം.

Comments
error: Content is protected !!