KERALAMAIN HEADLINES
സംസ്ഥാനത്ത് നാളെ (7-12-22) മുതല്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത
തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചതോടെ സംസ്ഥാനത്ത് നാളെ മുതല്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത. ഒമ്പത് വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.
ന്യൂനമര്‍ദം പടിഞ്ഞാറു- വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു ഇത് ചുഴലിക്കാറ്റായി ഈ മാസം എട്ടിന് രാവിലെയോടെ ബംഗാള്‍ ഉള്‍ക്കടലിന് സമീപത്ത് എത്തിച്ചേരാനും സാധ്യതയുണ്ട്. ഇതിന്റെ സ്വാധീന ഫലമായി കേരളത്തില്‍ ഒമ്പതിന് കനത്ത മഴയ്ക്ക് സാധ്യതയെന്നും പ്രവചനമുണ്ട്.
Comments