KERALAUncategorized
സംസ്ഥാനത്ത് വീണ്ടും പേവിഷ ബാധ മരണം
സംസ്ഥാനത്ത് വീണ്ടും പേവിഷ ബാധയേറ്റ് മരണം. വക്കം അടിവാരം സ്വദേശി ജിഷ്ണുവാണ് (29) മരിച്ചത്. ചികിത്സയിലായിരുന്ന ജിഷ്ണു ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. രണ്ട് മാസം മുൻപാണ് ജിഷ്ണുവിനെ പ്രദേശത്തുള്ള നായ ആക്രമിച്ചത്.
നായയുടെ ആക്രണത്തിൽ പരിക്കേറ്റ ജിഷ്ണു പേ വിഷ പ്രതിരോധ വാക്സീൻ എടുത്തിരുന്നില്ലെന്നാണ് വിവരം. ദിവസങ്ങൾ മുൻപാണ് പനിയും ശാരീരിക അസ്വസ്ഥതകളും മൂലം ജിഷ്ണു ആശുപത്രിയിൽ ചികിത്സ തേടിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെ ഇന്ന് രാവിലെയോടെ മരണപ്പെടുകയായിരുന്നു.
Comments