സംസ്ഥാനത്ത് 133 കൊവിഡ് വാക്‌സിൻ കേന്ദ്രങ്ങൾ

കോഴിക്കോട്:  സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിൽ കൊവിഡ് വാക്‌സിൻ വിതരണം ചെയ്യും. സർക്കാർ, സ്വകാര്യ ആശുപത്രികളിലാണ് വാക്‌സിൻ കേന്ദ്രങ്ങൾ ഒരുക്കുക.

എറണാകുളം പന്ത്രണ്ട്, കോഴിക്കോട് പതിനൊന്ന്, തിരുവനന്തപുരം പതിനൊന്ന് മറ്റ് ജില്ലകളിൽ ഒൻപത് വീതവുമാണ് വാക്‌സിൻ കേന്ദ്രങ്ങൾ. ആദ്യദിനം 13,300 പേർക്ക് കൊവിഡ് വാക്‌സിൻ വിതരണം ചെയ്യും. ഓരോ കേന്ദ്രത്തിലും നൂറ് പേർക്കാണ് വാക്‌സിൻ നൽകുക.

അതേസമയം, രാജ്യത്ത് കൊവിഡ് വാക്‌സിൻ വിതരണം ഈ മാസം പതിനാറ് മുതൽ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പൂനയിൽ നിന്ന് വാക്‌സിൻ എയർലിഫ്റ്റ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. നാളെ തന്നെ വാക്‌സിൻ വിതരണ കേന്ദ്രങ്ങളിൽ എത്തും. ഇതിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. പതിനാറാം തീയതി മുതൽ വാക്‌സിൻ ഉപയോഗിച്ച് തുടങ്ങാൻ സാധിക്കുമെന്നാണ് കരുതുന്നത്. ആദ്യഘട്ടത്തിൽ 30 കോടി പേർക്കാണ് വാക്‌സിൻ നൽകുക. ഇതിൽ മൂന്ന് കോടി പേർ ആരോഗ്യപ്രവർത്തകരാണ്.

Comments

COMMENTS

error: Content is protected !!