KOYILANDILOCAL NEWS
സങ്കര ചികിൽസക്കെതിരെ ഡോക്ടർമാർ ധർണ്ണാ സമരം നടത്തി
കൊയിലാണ്ടി: ആയൂര്‍വേദ വിഭാഗത്തിന് ശസ്ത്രക്രിയകള്‍ നടത്താനുള്ള അനുമതി നല്‍കിയ കേന്ദ്ര നടപടിക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തുന്ന സമര പരിപാടിയുടെ ഭാഗമായി കൊയിലാണ്ടി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ താലൂക്ക് ആശുപത്രിക്ക് മുന്നില്‍ ധര്‍ണ്ണാ സമരം നടത്തി.
സീനിയര്‍ ഐ.എം.എ നേതാവ് ഡോ.ഒ.കെ .ബാലനാരായണന്‍ ഉല്‍ഘാടനം ചെയ്തു. ഡോ.വി.വി.സുരേന്ദ്രന്‍, അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.വിനു, ഡോ. പി. എം.എ.സലീം, ഡോ.സന്ധ്യാ കുറുപ്പ് ,ഡോ.സി.സുധീഷ്, ഡോ.ജയശ്രീ, സംസാരിച്ചു. ഡിസംബര്‍11 ന് നടക്കുന്ന പണിമുടക്ക് വിജയിപ്പിക്കാനും തീരുമാനിച്ചു.
Comments