സഞ്‌ജിത്‌ കൊലപാതകം; മറ്റൊരു പ്രതികൂടി പിടിയില്‍

 

മമ്പറത്ത്‌ ആർഎസ്എസ് നേതാവ് സഞ്ജിത്തിൻ്റെ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. അത്തിക്കോട്‌ സ്വദേശിയായ എസ്‌ഡിപിഐ പ്രവർത്തകനാണ്‌ പിടിയിലായത്. കൊലപാതകത്തിൽ നേരിട്ട്‌ പങ്കെടുത്ത ആളാണ്‌ ഇയാൾ. ഇതോടെ കൃത്യത്തിൽ പങ്കാളികളായ അഞ്ചുപേരും അറസ്‌റ്റിലായി. നവംബർ പതിന‌ഞ്ചിന് പട്ടാപ്പകൽ ഭാര്യയുടെ മുന്നിലിട്ടാണ് സഞ്ജിത്തിനെ കൊലപ്പെടുത്തിയത്.

Comments

COMMENTS

error: Content is protected !!