ANNOUNCEMENTS
സബ്ബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിട പ്രവര്‍ത്തനോദ്ഘാടനം ഇന്ന്
പയ്യോളിയിലെ സബ്ബ് രജിസ്ട്രാര്‍ ഓഫീസ് പുതിയ കെട്ടിടത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം ഇന്ന് (ഫെബ്രു.18) നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. രജിസ്ട്രേഷന്‍- പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ അധ്യക്ഷത വഹിക്കും. വടകര എം.പി. മുരളീധരന്‍ മുഖ്യാതിഥിയാകും. ചടങ്ങില്‍ പയ്യോളി നഗരസഭ അധ്യക്ഷ വി.ടി.ഉഷ, മണിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയപ്രഭ, തുറയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു.വി.കെ തുടങ്ങിയവര്‍ ആശംസയര്‍പ്പിക്കും. സബ്ബ് രജിസ്റ്റര്‍ ഓഫീസ് ഹെഡ് ക്ലാര്‍ക്ക് പ്രശാന്ത്.ആര്‍ നന്ദിയും പറയും.
Comments