സമന്വയ വിദ്യാഭ്യാസത്തിലൂടെ സ്ത്രീ ശാക്തീകരണം സാധ്യമാക്കുക : ഹമീദ് അലി ശിഹാബ് തങ്ങ്ള്‍
കൊയിലാണ്ടി: ധാര്‍മ്മിക സമൂഹത്തിന്റെ വീണ്ടെടുപ്പിനായി ഭൗതിക വിദ്യാഭ്യാസത്തിന്റെ കൂടെ മത വിദ്യയും പകര്‍ന്ന് നൽകി സ്ത്രീ ശാക്തീകരണം സാധ്യമാക്കണമെന്നും, ആയജ്ഞത്തില്‍ എല്ലാവരും പങ്കാളികാവണമെന്നും പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ബദ് രിയ്യ അറബിക് ആന്റ് ആര്‍ട്‌സ് കോളജി്ല്‍ പുതുതായി തുടങ്ങിയ സമസ്തയുടെ ഫാളില, ഫളീല കോഴ്‌സ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.
രണ്ടാമത് സക്കിയ ബിരുദത്തിന്റെ സനദ് ദാനവും ഉന്നത വിജയികള്‍ക്ക് അവര്‍ഡ് ദാനവും അദ്ദേഹം നിര്‍വഹിച്ചു.പ്രിന്‍സിപ്പല്‍ അന്‍വര്‍ ഫൈസി നിലമ്പൂര്‍ അധ്യക്ഷത വഹിച്ചു.ആസിഫ് ദാരിമി പുളിക്കല്‍ മുഖ്യപ്രഭാഷണം നടത്തി. മോട്ടിവേഷന്‍ ക്ലാസിന് സിറാജൂദ്ധീന്‍ പറമ്പത്ത് നേതൃത്വം നല്‍കി. സാലിഹ് ബാത്ത, സയ്യിദ് ഹാരിസ് ബാഫഖി തങ്ങള്‍,അന്‍സാര്‍ കൊല്ലം, എം മുഹമ്മദ് സലീം, പി.പി അനിസ് അലി,എം അബ് ദുല്ലക്കുട്ടി, സി പി അബൂബക്കര്‍ പ്രസംഗിച്ചു