LOCAL NEWS
സരോവരം ബയോ പാർക്ക് നവീകരണത്തിന് 2.19 കോടി രൂപ പ്രഖ്യാപിച്ചതായി മന്ത്രി മുഹമ്മദ് റിയാസ്
ഈ വർഷത്തെ ഓണസമ്മാനമായി സരോവരം ബയോപാർക്ക് നവീകരണത്തിന് 2.19 കോടി രൂപ സർക്കാർ പ്രഖ്യാപിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഓണാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് നഗരം ദീപാലംകൃതമാക്കുന്നതിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇത്തവണത്തെ ഓണാഘോഷം വളരെ നല്ല രീതിയിൽ സംഘടിപ്പിക്കണം എന്നാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്ത് സാധ്യമാകുന്ന എല്ലാ കാര്യങ്ങളും നടപ്പിലാക്കി മുന്നോട്ടു പോകാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Comments