SPECIAL
രണ്ടു തലമുറകളുടെ സംഗമം; വന്‍ താരനിരയുമായി അനൂപ് അന്തിക്കാട് ചിത്രം

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ശോഭന, സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയുടെ ചിത്രീകരണം ജൂണില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നീണ്ട ഇടവേളയ്ക്ക് ശേഷം ശോഭന മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന ചിത്രമായിരിക്കുമിത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയിലാണ് ശോഭന അവസാനമായി വേഷമിട്ടത്.
ചെന്നൈയില്‍ താമസിക്കുന്ന രണ്ടു സ്ത്രീകളുടെ ജീവിതമാണ് അനൂപ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പ്രിയദര്‍ശന്റെ മകള്‍ കല്യാണിയുടെ രണ്ടാമത്തെ മലയാള സിനിമയായിരിക്കുമിത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം മരയ്ക്കാര്‍ – അറബിക്കടലിന്റെ സിംഹത്തില്‍ കല്യാണി വേഷമിട്ടിട്ടുണ്ട്. കുറുപ്പ് എന്ന ചിത്രത്തിന് ശേഷം ദുല്‍ഖര്‍ അഭിനയിക്കുന്ന മലയാള ചിത്രം ഇതായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
2005-ല്‍ പുറത്തിറങ്ങിയ ചെയ്ത മകള്‍ക്ക് എന്ന ചിത്രത്തിന് വേണ്ടിയാണ് സുരേഷ് ഗോപിയും ശോഭനയും അവസാനമായി ഒരുമിച്ചെത്തിയത്. 80കളിലെയും 90 കളിലെയും പ്രിയതാരങ്ങള്‍ യുവതലമുറയ്‌ക്കൊപ്പം ചേരുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് ആരാധകര്‍.
Comments