സ്ത്രീകളുടെ സൗന്ദര്യ സംരക്ഷണം: ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വര്‍ണ്ണ്യം പദ്ധതി

സ്ത്രീകളുടെ സൗന്ദര്യ സംരക്ഷണത്തിനായുളള പ്രത്യേക ആയൂര്‍വേദ ചികിത്സാ പദ്ധതിയായ വര്‍ണ്ണ്യം കോഴിക്കോട് വെസ്റ്റ്ഹില്‍ ചുങ്കത്തുളള ജില്ലാ ആയൂര്‍വേദ ആശുപത്രിയില്‍ ആരംഭിച്ചു. ഇതില്‍ പ്രധാനമായും മുടിയുടെയും തൊലിയുടെയും ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുന്ന ചികിത്സയാണ് ആവിഷ്‌കരിച്ചത്. മുഖക്കുരു, കറുത്തപാടുകള്‍, കരിമംഗലം, കഴുത്തിന്റെ കറുപ്പ്, മുഖത്തെ ചുളിവുകള്‍ മുഖത്തുണ്ടാവുന്ന മറ്റ് പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുളള പ്രത്യേക തരം ഫേഷ്യലുകള്‍ ലഭ്യമാക്കുന്നു. താരന്‍, മുടികൊഴിച്ചില്‍, അകാലനര എന്നിവയ്ക്ക് ഡോക്ടറുടെ മേല്‍നോട്ടത്തില്‍ കൃത്യമായ രോഗ നിര്‍ണ്ണയവും ചികിത്സയും ലഭ്യമാക്കുന്നു. ആവശ്യമുളളവര്‍ ചൊവ്വ, ഞായര്‍ ഒഴികെയുളള  പ്രവൃത്തി ദിവസങ്ങളില്‍ ഒ.പി ടിക്കറ്റ് എടുത്ത ശേഷം രജിസ്റ്റര്‍ ചെയ്യണം. ഹെഡ് മസാജിനും, ഫേഷ്യലിനും മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ 0495 2382314.

Comments

COMMENTS

error: Content is protected !!