സഹകരണ വാരാഘോഷം ഉദ്ഘാടനം ചെയ്തു
മേപ്പയൂർ: അന്താരാഷ്ട്ര സഹകരണ വാരാഘോഷത്തിന്റെ താലൂക്ക് തല ഉദ്ഘാടനം മേപ്പയ്യൂർ ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. ടൗൺ ബാങ്ക് പ്രസിഡന്റ് ശ്രീ കൂവല ശ്രീധരൻ അദ്ധ്യക്ഷനായി. ഇ കെ എസ് എ ടി പരിശീലന ഗവേഷണ കേന്ദ്രം ഫാക്കൽട്ടി മെമ്പർ ശ്രീ അനിൽ കുമാർ ഇ ടി വിഷയം അവതരിപ്പിച്ചു. ആശംസകൾ അർപ്പിച്ച് സർക്കിൾ സഹകരണ യൂനിയൻ മെമ്പർ കെ വി നാരായണൻ, അസിസ്റ്റന്റ് ഡയറക്ടർ എ വി ശശികുമാർ, യൂണിറ്റ് ഇൻസ്പെക്ടർ മനോജ് കുമാർ കെ വി, വിവിധ ബാങ്കുകളെ പ്രതിനിധീകരിച്ച് റസിയ കണ്ണോത്ത്,മേപ്പയ്യൂർ കുഞ്ഞികൃഷ്ണൻ,കെ പി വേണുഗോപാൽ, സഞജയ് കൊഴുക്കല്ലൂർ, കെ പി രാമചന്ദ്രൻ, കെ കുഞ്ഞികൃഷ്ണൻ നായർ, ലിഗിത്ത് കെ എം, ബിജു എൻ പി എന്നിവർ സംസാരിച്ചു.ടൗൺ ബാങ്ക് സെക്രട്ടറി കെ ജി ബിജുകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബാങ്ക് വൈസ്. പ്രസിഡണ്ട് വി മോഹനൻ നന്ദിയും പറഞ്ഞു.