സാന്ത്വനം പാലിയേറ്റിവ് രോഗികൾക്ക് ഓണംകിറ്റ് വിതരണം നടത്തി
കൊയിലാണ്ടി :കൊയിലാണ്ടി നഗരസഭ താലൂക്ക് ആശുപത്രിയിൽ പാലിയേറ്റീവ് കിടപ്പ് രോഗികൾക്ക് ഓണം ഭക്ഷണകിറ്റ് വിതരണം ചെയ്തു. ആശുപത്രി ജീവനക്കാരും മറ്റു പാലിയേറ്റീവ് സന്നദ്ധ പ്രവത്തകരുടെയും സഹായത്തോടെ രോഗികൾക്ക് ഒരു കൈതാങ്ങായി മാറുകയാണ് താലൂക്ക് ആശുപത്രിയും സാന്ത്വനം പാലിയേറ്റീവും. താലൂക്ക് ആശുപത്രിയിൽ വെച്ച് നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുധ കിഴക്കേപ്പാട്ട് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ്ചെയർമാൻ അഡ്വക്കേറ്റ്. കെ. സത്യൻ അദ്ധ്യക്ഷത വഹിച്ചു. ഡോക്ടർ കെ. സന്ധ്യ കുറുപ്പ് (പാലിയേറ്റീവ് നോഡൽ ഓഫീസർ) സ്വാഗതം പറഞ്ഞു. ഡോ: വിനോദ് (താലൂക്ക് ആശുപത്രി സൂപ്രണ്ട് ), ശ്രീ: അജിത് മാസ്റ്റർ (ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ) ഡോക്ടർ ആർ സുനിൽ കുമാർ (സ്റ്റാഫ് കൗൺസിൽ സിക്രട്ടറി), ഡോക്ടർ ഇസ്ഹാഖ്, ശ്രീമതി ഷീബ.കെ (സീനിയർ നേഴ്സിംഗ് ഓഫീസർ) എന്നിവർ ആശംസ പറഞ്ഞു. ശ്രീ: ജയപ്രവീൻ (പി.ആർ.ഓ )നന്ദി രേഖപ്പെടുത്തി. ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് ബാബു, പാലിയേറ്റീവ് നേഴ്സ്മാരായ സബിത, നൗഷിദ, അമൃത, വിപിനാനന്ദ്, പാലിയേറ്റീവ് വളണ്ടിയർമാർ, മറ്റു ആശുപത്രി ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.