സി കെ ജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ പരിസ്ഥിതി ദിനാചരണം


ചിങ്ങപുരം: സി കെ ജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ, ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൈവ വൈവിധ്യ ഉദ്യാനത്തിന് തുടക്കമിട്ടു. തൈ നട്ട് കൊണ്ട് സ്കൂൾ പി ടി എ പ്രസിഡണ്ട് വി വി സുരേഷ് ഉദ്ഘാടനം നിർവ്വഹിച്ചു.
“ഒരേയൊരു ഭൂമി” എന്ന മുദ്രാവാക്യത്തോടെ ഈ വർഷം ആചരിക്കുന്ന പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സ്കൂളിൽ ജൂൺ അഞ്ചു മുതൽ 12 വരെ പരിസ്ഥിതി വാരാമായി ആചരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

ഇതിന്റെ ഭാഗമായി വീടുകളിലും സ്കൂളിലും ജൈവ വൈവിധ്യ ഉദ്യാന നിർമ്മാണം, വൃക്ഷ തൈ പരിപാലനം, ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണം, ഡോക്യുമെന്ററി പ്രദർശനം, പരിസ്ഥിതി ബോധവൽക്കണം , സൈക്കിൾ റാലി , പരിസ്ഥിതി കവിതാലാപനം, പ്രതിജ്ഞ, ചിത്ര പ്രദർശനം, പൂന്തോട്ട നിർമ്മാണം, ക്ലീൻ കാമ്പസ് ഗ്രീൻ കാമ്പസ് തുടങ്ങിയ ഒട്ടേറെ വൈവിധ്യങ്ങളായ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. സ്കൂൾ ഹെഡ് മാസ്റ്റർ ഇ സുരേഷ് ബാബു അധ്യക്ഷനായിരുന്നു. കെ വി അൽതാസ്, എം സാലിഹ്, കെ കെ ജിഷ, ടി നിഷ, എൻ ആർ അരുൺ, എ അനൂപ് തുടങ്ങിയവർ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!