ANNOUNCEMENTS

സാന്ത്വന സ്പര്‍ശം അദാലത്ത്; അപേക്ഷകള്‍ ജനുവരി 28 വരെ സമര്‍പ്പിക്കാം

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിനുള്ള സാന്ത്വന സ്പര്‍ശം അദാലത്ത് ജില്ലയില്‍ ഫെബ്രുവരി ഒന്ന്, രണ്ട്, നാല് തിയ്യതികളില്‍ നടക്കും. പൊതുജനങ്ങള്‍ക്ക് പരാതികള്‍ സ്വന്തം നിലയില്‍ ഓണ്‍ലൈനായോ    (https://cmo.kerala.gov.in/) അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സമര്‍പ്പിക്കാം. അപേക്ഷാഫീസ് ഈടാക്കുന്നതല്ല. നേരത്തെ പരാതി നല്‍കിയിട്ടും തീര്‍പ്പാകാതെയുള്ളവയും പുതിയ പരാതികളും സ്വീകരിക്കും. ജനുവരി 28 ന് വൈകിട്ട് വരെ പരാതികള്‍ സ്വീകരിക്കും. മന്ത്രിമാരായ കെ.ടി ജലീല്‍, ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത് നടക്കുക.

ഫെബ്രുവരി ഒന്നിന് കൊയിലാണ്ടി താലൂക്ക് (കൊയിലാണ്ടി മുനിസിപ്പല്‍ ടൗണ്‍ഹാള്‍), രണ്ടിന് വടകര താലൂക്ക് (വടകര ടൗണ്‍ഹാള്‍), നാലിന് കോഴിക്കോട്, താമരശ്ശേരി താലൂക്ക് (ടാഗോര്‍ഹാള്‍) എന്നിവിടങ്ങളിലായാണ് അദാലത്ത് നടക്കുക

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button