LOCAL NEWS

സാമൂഹ്യ സർവ്വെ പ്രകാശനം ചെയ്തു.

മേപ്പയ്യൂർ: സി പി ഐ (എം) മേപ്പയ്യൂർ നോർത്ത് ലോക്കൽ കമ്മറ്റി തയ്യാറാക്കിയ സാമൂഹ്യ സർവ്വെ റിപ്പോർട്ട് ടി പി രാമകൃഷ്ണൻ എം എൽ എ പ്രകാശനം ചെയ്തു. ലോക്കലിലെ പൊതു സാമൂഹ്യ അവസ്ഥ വിശദീകരിക്കുന്നതാണ് സർവ്വെ റിപ്പോർട്ട്. ജനങ്ങളുടെ ജീവിത സാഹചര്യങ്ങൾ സമഗ്രമായി സർവ്വെ പരിശോധിക്കുന്നുണ്ടെന്നും 200ലധികം സന്നദ്ധ പ്രവർത്തകർ മൊബൈൽ ആപ്പ് ഉപയോഗിച്ച് ആഴ്ചകൾ എടുത്താണ് സർവ്വെ നടത്തിയതെന്നും സംഘാടകർ അറിയിച്ചു. ലോക്കൽ സെക്രട്ടറി പി പി രാധാകൃഷ്ണൻ അധ്യക്ഷനായിരുന്നു. ഏരിയാ സെക്രട്ടറി എം കുഞ്ഞമ്മത് കെ ടി രാജൻ, പി പ്രസന്ന, കെ കുഞ്ഞിരാമൻ സംസാരിച്ചു. ഒ പ്രദീപ് സ്വാഗതം പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button