സിനിമാ നടൻ ഹരീഷ് പേരടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു
സിനിമാ നടൻ ഹരീഷ് പേരടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. അതിജീവിതയായ നടിയുടെ കേസ്സ് അവസാന ഘട്ടത്തിലെത്തിയപ്പോൾ അന്വേഷ സംഘത്തിന്റെ തലവാനായ എ ഡി ജി പി ശ്രീജിത്തിനെ മാറ്റിയതിൽ വലിയ പ്രതിഷേധം ഉയർന്നുവന്നിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി ശശി ചുമതലയേ കറ്റെടുത്തതിനെത്തുടർന്നുള്ള ആദ്യ നടപടിയാണിത് എന്നാണ് സാമൂഹ്യ മാധ്യമങ്ങളിലുൾപ്പെടെ ഉയർന്ന വിമർശനം. അതിജീവിതക്കൊപ്പം നിൽക്കുന്ന സിനിമാ നടിമാരുടെ സംഘടനയായ ഡബ്ല്യു സി സി ഉൾപ്പെടെ ഈ വിമർശനം ഉന്നയിച്ചതോടെ വിമർശനങ്ങൾക്ക് പുതിയ മാനം കൈവന്നു.
ഹരീഷ് പേരടിയുടെ പോസ്റ്റ് ചുവടെ
ശ്രീജിത്ത് സാറിന് ഇനിയും സ്ഥാനമാറ്റങ്ങൾ വരും…
കാരണം അദ്ദേഹം സർക്കാർ ജീവനക്കാരനാണ് …
ദിലീപ് ഇനിയും സിനിമയിൽ അഭിനയിക്കും..
കാരണം അയാൾ നടനാണ്…
പിണറായി അമേരിക്കയിൽ ചികൽസക്കുപോവും..
കാരണം സഖാവ് നമ്മുടെ മുഖ്യമന്ത്രിയാണ്…
സാധരണക്കാരൻ മെഡിക്കൽ കോളേജിൽ പോയി കിടക്കും..
കിട്ടിയാൽ കിട്ടി..പോയാൽ പോയി..
കാരണം സാധരണക്കാരൻ വോട്ട് ചെയ്യാൻ മാത്രം അറിയുന്ന നികുതിയടക്കാൻ മാത്രം അറിയുന്ന പൊട്ടൻമാരാണ്…
അതിജീവിത ഇനിയും കരഞ്ഞുകൊണ്ടിരിക്കും…
കാരണം അവൾ ജീവിതം നഷ്ട്ടപെട്ടവളാണ്…
ഞാനിനിയും ഫെയ്സ് ബുക്കിൽ പോസ്റ്റിടും..
കാരണം നമ്മൾ ജീവിക്കുന്ന നാട് അത്രയും സുന്ദരമാണ് …
അമേരിക്കയിൽ നിന്ന് വന്ന ആൾക്ക് വെറും രണ്ട് രൂപക്ക് രോഗം മാറ്റി കൊടുത്ത നാടാണ് …
ശരിക്കും നമ്മൾ എത്ര ഭാഗ്യവൻമാരണല്ലെ…