രിതകാലത്ത് സർഗാത്മകത തീർക്കാൻ ഇവർക്ക് ഇലകൾമതി

തിരുവങ്ങൂർ : ആഹ്ലാദംനൽകേണ്ട അവധിക്കാലം മഹാവ്യാധി കവർന്നെടുത്തെങ്കിലും അതുകൊണ്ടൊന്നും തങ്ങളെ തോൽപ്പിക്കാൻ കഴിയില്ലെന്ന് തെളിയിക്കുകയാണ് ഒരുകൂട്ടം വിദ്യാർഥികൾ.

 

തൊടിയിലും പറമ്പിലും കാണുന്ന ഇലച്ചാർത്തുകൾ കാൻവാസിൽ പരസ്പരം ചേർത്തുവെച്ച് പ്രകൃതിക്ക് പുതിയ കാഴ്ച ഒരുക്കുകയാണിവർ.

 

ചേർത്തുവെച്ച ഇലത്തുണ്ടുകൾ മരമായും പൂവായും കിളിയായും പുനർജനിച്ചപ്പോൾ അത് കണ്ണിനും മനസ്സിനും സുഖംപകരുന്ന കാഴ്ചയായി. വീടുകളിൽ ഒതുങ്ങി കഴിയേണ്ടിവന്ന കുട്ടികൾക്ക് അടച്ചിടൽവിരസത ഒഴിവാക്കാൻ തിരുവങ്ങൂർ ഹയർസെക്കൻഡറി സ്കൂൾ അക്കാദമിക് കൗൺസിൽ സംഘടിപ്പിച്ച ഓൺലൈൻ ഇലച്ചിത്രമേളയാണ് നവ്യാനുഭവമായത്.

 

എട്ടാംക്ലാസ് വിദ്യാർഥികൾക്കായാണ് ഓൺലൈൻ ഇലച്ചിത്രമേള നടത്തിയത്. 250 കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു. വിദ്യാർഥികളുടെ വാട്സാപ്പ് കൂട്ടായ്മയിൽ നൽകിയ നിർദേശപ്രകാരമാണ് ഇലച്ചിത്രങ്ങൾ നിർമിച്ചത്. പിന്നീട് തങ്ങളുടെ സൃഷ്ടികൾ വിദ്യാർഥികൾ വാട്ട്സാപ്പ് വഴി ഗ്രൂപ്പിലയച്ചുനൽകി. 30 ഇലച്ചിത്രങ്ങൾ ഇതിൽനിന്ന് തിരഞ്ഞെടുത്തു. അധ്യാപകരായ സി. സത്യൻ, ഹാറൂൻ അൽ ഉസ്മാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്ന പരിപാടി നടന്നത് പരിസ്ഥിതി, ശാസ്ത്രം, വ്യക്തിവികാസം എന്നിങ്ങനെ വിവിധമേഖലകളെ ബന്ധിപ്പിച്ചുള്ള ഓൺലൈൻപരിപാടികൾ നടത്തുന്നതിന് പുറമെ സ്കൂൾ മുൻകൈയിൽ നിർധനരായ 400 വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യകിറ്റും സമൂഹ് അടുക്കളയ്ക്ക് ആവശ്യമായ അരിയും എത്തിച്ചുനൽകിയിട്ടുണ്ടെന്ന് പ്രധാനാധ്യാപിക കെ. വിജിത പറഞ്ഞു.
Comments

COMMENTS

error: Content is protected !!