സിനിമാ രംഗത്തും സി ഐ ടി യു സംഘടന വരുന്നു

പ്രതീകാത്മക ചിത്രം

സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിക്ക് കീഴിൽ കേരള സിനിമ എംപ്ലോയീസ് ഫെഡറേഷന്‍ ( കെ.സി.ഇ.ഫ് ) എന്ന പേരില്‍ സിനിമ സംഘടന നിലവില്‍ വന്നു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം സുമേഷ് പദ്മനാണ് സംസ്ഥാന പ്രസിഡന്റ് . സിനിമ പി.ആര്‍.ഒ ആയി പ്രവർത്തിക്കുന്ന  എ.എസ് പ്രകാശിനെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തു.

സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംപി , സംസ്ഥാന സെക്രട്ടറിയും കിലെ ചെയര്‍മാനുമായ കെ.എന്‍ ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തില്‍ സിനിമയിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിയ്ക്കുന്നവരുമായി ചര്‍ച്ച നടത്തിയിരുന്നു. അപേക്ഷ സമര്‍പ്പിയ്ക്കുന്നവരെ രാഷ്ട്രീയ ഭേദമില്ലാതെ അംഗങ്ങളാക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

Comments

COMMENTS

error: Content is protected !!