സിലിണ്ടറുകളുടെ തൂക്കം: പരാതികള്‍ അറിയിക്കാം

ഉപഭോക്താക്കള്‍ക്ക് പാചകവാതക സിലിണ്ടറുകള്‍   ലഭിക്കുന്ന  സമയത്തു തന്നെ അവയുടെ തൂക്കം നോക്കി ബോധ്യപ്പെടാവുന്നതാണെന്ന്  വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.  അളവ് തൂക്ക ഉപകരണങ്ങള്‍ വിതരണക്കാരുടെ വാഹനത്തിലുണ്ട്. ഇതു സംബന്ധിച്ചു പരാതികള്‍ ഉണ്ടെങ്കില്‍ വിതരണസമയത്ത് തന്നെ ബന്ധപ്പെട്ടവരെ അറിയിക്കണം. ഗാര്‍ഹിക പാചകവാതക സിലിണ്ടറിന്റെ ആകെ തൂക്കം സിലിണ്ടറില്‍  രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Comments

COMMENTS

error: Content is protected !!