KERALA

സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ നിരാഹാരത്തിൽ

മഠത്തിനുള്ളിലുണ്ടായ അതിക്രമങ്ങളിൽ പ്രതിഷേധിച്ച്‌ സിസ്റ്റർ ലൂസി കളപ്പുരക്കൽ കാരക്കമലയിലെ മഠത്തിൽ നിരാഹാരം തുടങ്ങി. ലൂസി  കിടക്കുന്ന  മുറിയിലെയും അടുക്കളയിലെയും വൈദ്യുതിബന്ധം വിഛേദിച്ചുവെന്ന്‌ കാണിച്ച്‌ മൂന്ന്‌ ദിവസംമുമ്പ്‌ വെള്ളമുണ്ട പൊലീസിൽ പരാതിനൽകിയിരുന്നു. നടപടിയുണ്ടായില്ലെന്നും പരിഹാരം കാണണമെന്നുമാവശ്യപ്പെട്ടാണ് ശനിയാഴ്‌ച വൈകിട്ട്‌ മുതൽ ‌ നിരാഹാരം തുടങ്ങിയത്‌.

സിസ്റ്റർ ലൂസിയോട് കാരയ്ക്കാമലയിലെ മഠത്തിൽനിന്ന് ഇറങ്ങണമെന്ന് നിർദേശിക്കാനാവില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.  മഠത്തിൽ അല്ലാതെ മാറിത്താമസിച്ചാൽ  സംരക്ഷണം നൽകണമെന്നും കോടതി നിർദേശിച്ചിരുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button