സി.ഐ.ടി.യു. ജില്ലാ സമ്മേളനം, കൊയിലാണ്ടിയില്‍ സെമിനാര്‍ സംഘടിപ്പിച്ചു

കൊയിലാണ്ടി: നവമ്പര്‍ 5,6 തിയ്യതികളിലായി പേരാമ്പ്രയില്‍ നടക്കുന്ന സി.ഐ.ടി.യു. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തൊഴില്‍ നയങ്ങള്‍ ഒരു താരതമ്യം എന്ന വിഷയത്തില്‍ കൊയിലാണ്ടിയില്‍ സെമിനാര്‍ നടന്നു.  സി.ഐ.ടി.യു. ജില്ലാ വൈസ് പ്രസിഡണ്ട് എം.ധര്‍മ്മജന്‍ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു. ഏരിയാ പ്രസിഡണ്ട് എം.പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് കെ.എന്‍.ഗോപിനാഥ് വിഷയം അവതരിപ്പിച്ചു. കെ.ദാസന്‍ എം.എല്‍.എ., സംസ്ഥാന കമ്മിറ്റി അംഗം സി.സി.ഹരീഷ്, കര്‍ഷകസംഘം ജില്ലാ സെക്രട്ടറി പി.വിശ്വന്‍, സി.പി.ഐ.എം ഏരിയാ സെക്രട്ടറി കെ.കെ.മുഹമ്മദ്, സി.ഐ.ടി.യു. ഏരിയാ സെക്രട്ടറി എം.എ.ഷാജി, ജോ.സെക്രട്ടറി എന്‍.കെ.ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!