സി പി ഐ പേരാമ്പ്ര മണ്ഡലം സമ്മേളനത്തിന് ഉജ്ജ്വല തുടക്കം
പേരാമ്പ്ര: കൂത്താളി കർഷകസമരത്തിൻ്റെ ചുവന്ന മണ്ണിൽ സി പി ഐ 24ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള
പേരാമ്പ്രമണ്ഡലം സമ്മേളനത്തിന് ഉജ്ജ്വല തുടക്കം. കൂത്താളി എ യു പി സ്കൂളിലെ സ.എൻ കുഞ്ഞിക്യഷ്ണൻ നഗറിൽ സി പി ഐ സംസ്ഥാകൗൺസിൽ അംഗം ആർ ശശി സമ്മേളനം ഉദ്ഘാടനം ചെയ്തു .ജനസമൂഹങ്ങളെ ജാതിമങ്ങളുടെ അടിസ്ഥാ
ന ത്തിൽ വിഭാഗീയവൽകരിക്കുകയും കോർപറേറ്റ് മൂലധനശക്തികൾക്ക് ലാഭം ലക്ഷ്യമാക്കുന്ന കേന്ദ്ര സർക്കാർ നയം
രാജ്യത്തെ കൂടുതൽ ദാരിദ്ര്യത്തിലേക്ക് നയിക്കുകയാണെന്നും ഇതിനെതിരെ ശക്തമായ ജനാധിപത്യ പ്രതിരോധം ഉയർന്നുവരണമെന്ന്ആർ ശശി അഭിപ്രായപ്പെട്ടു .
തൊഴിലവകാശങ്ങളും മുഴുവൻ ജനാധിപത്യ അവ
കാശങ്ങളും കാറ്റിൽ പറത്തുന്ന ബിജെപി സംഘ പരിവാർ ശക്തികളെ ഭരണകൂടത്തിൽ പുറത്താക്കാൻ സി പി ഐ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ് കരുത്തു പകരുമെന്നും അദ്ദേഹം പറഞ്ഞു .സി പി ഐ ജില്ലാ കൗ
ൺസിൽ അംഗം എ കെ ചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു .സി പി ഐ കണ്ണൂർ ജില്ലാ എക്സിക്യുട്ടീവ് അംഗമായ വി കെ സുരേഷ് ബാബു കൂ ത്തുപറമ്പ് പ്രഭാഷണം നടത്തി .വിശാലമായ ഭാരതീയ മൂല്യങ്ങളെ തമസ്കരിക്കുകയും അധികാരത്തിന് വേണ്ടി സംഘ പരിവാർ ശക്തികൾ അവ വളച്ചൊടിക്കുയു
മാണെന്ന് അദ്ദേഹം ആരോപിച്ചു . അഡ്വ .പി ഗവാസ്, പി കെ സുരേഷ്, കെ കെ ഭാസ്കരൻ മാസ്റ്റർ, ടി സി രാമർനമ്പ്യാർ ,
ടി എം ശശി, ശശി കിഴക്കൻ പേരാമ്പ്ര എന്നിവർ സംസാരിച്ചു . മണ്ഡലത്തിലെ വിവിധ ലോ
ക്കലുകളിൽകമ്മൂണിസ്റ്റ് പാർടി കെട്ടിപടുക്കുന്നതിനായി പ്രവർത്തിച്ച് മൺമറഞ്ഞ പ്രധാന നേതാക്കളുടെയും പ്രവർത്തകരുടെയും ഓർമ പുതുക്കി അവരുടെ വീടുകളിൽ നിന്ന് കുടുംബാംഗങ്ങൾ കൈമാറുന്ന സ്മൃതിപതാകകൾ പാർട്ടി ഭാരവാഹികൾ ഏറ്റുവാങ്ങി . നഗരിയിൽ ഉയർത്താനുള്ള പതാക കുത്താളി സമര സേനാനിയും രക്തസാക്ഷിയുമായ കൽപത്തൂർ .കെ ചോയിയുടെ സ്മൃതി മണ്ഡപത്തിൽ വെച്ച്
സി പി ഐ പേരാമ്പ്ര മണ്ഡലം മുൻ സെക്രട്ടറി പി കെ സുരേഷ് ജാഥാലീഡറും എ ഐ വൈ എഫ് മണ്ഡലം പ്രസിഡൻ്റു മായ പി കെ രാജുവിന് കൈമാറി . .കൊടിമരം, മുതുകാട്ടെ സി പി ഐ നേതാവായിരുന്ന സ.ടി കെ വാസുവിൻ്റെ സ്മരണയിൽ മുതുകാട് ടൗണിൽ നിന്ന് എ ഐ ടി യു സി ജില്ലാ വൈസ് പ്രസിഡൻറ് എ കെ ചന്ദ്രൻ മാസ്റ്റർ ജാഥാ ലീഡറും എഐടിയുസി മണ്ഡലം വൈസ് പ്രസിഡൻ്റുമായ കെ കെ ഭാസ്കരൻ മാസ്റ്ററെ ഏൽപിച്ചു .സമ്മേളന നഗരിയിലേക്കുള്ള ബാനർ, നാടകനടനും ചങ്ങരോത്തെ പാർട്ടി നേതാവുമായിരുന്ന
കടിയങ്ങാട് എൻ കുഞ്ഞികൃഷ്ണൻ്റെ വസതിയിൽ വെച്ച് മഹിളാസംഘം ജില്ലാ ജോയിൻ്റ് സെക്രട്ടറി ടി
ഭാരതി ടീച്ചർ ജാഥാ ലീഡറും മഹിളാസംഘം മണ്ഡലം സെക്രട്ടറിമായ ഇ സി ശാന്തക്ക് കൈമാറി . സ്മൃതി പതാകകളും കൊടി മര-പതാക- ബാനർ ജാഥകളും മൂരി കുത്തിയിൽ സംഗമിച്ച് സമ്മേളന നഗരിയായ കൂത്താളി യു പി സ്കൂളിലെ എൻ കുഞ്ഞികൃഷ്ണൻനഗറിലേക്ക് എത്തി .സമ്മേളന നഗറിൽ വെച്ച് പതാക സ്വാഗത സംഘം ചെയർമാൻ ശശി കിഴക്കൻ പേരാമ്പ്ര, കൊടിമരം കിസാൻ സഭ ജില്ലാ എക്സിക്യുട്ടീവ് കമ്മറ്റി അംഗം ഒടി രാജൻ മാസ്റ്ററും, ബാനർ സി പി ഐ കൂ
ത്താളി ലോക്കൽ കമ്മിറ്റി അംഗം പിടി കുമാരനും എന്നിവർ ഏറ്റുവാങ്ങി . സമ്മേളന സ്വാഗത സംഘം രക്ഷാധികാരികളായ ടി സി രാമർ നമ്പ്യാർപതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത് .സി പി ഐ പേരാമ്പ്ര മണ്ഡലം സെക്രട്ടറി യു സഫ് കോറോത്ത് സ്വഗതവും സ്വാഗത സംഘം ജനറൽ കൺവീനർ വി പി രാജൻ നന്ദിയും പറഞ്ഞു .