KOYILANDILOCAL NEWS
സീറോ വേസ്റ്റ് പദ്ധതിയോടെ കൗമാര കലാ മാമാങ്കത്തിന് മുന്നൊരുക്കം
മേപ്പയൂർ : നാല് ദിനരാത്രങ്ങളിലായി നീണ്ടുനിൽക്കുന്ന മേലടി ഉപജില്ല തല കേരള സ്കൂൾ കലോത്സവത്തിന് പാഴ്വസ്തുക്കൾ ഉപയോഗിച്ച് സ്കൂൾ പരിസ്ഥിതി ക്ലബ്ലായ എൻവിറോൺമെൻറ് ലവേഴ്സ് അസോസിയേഷൻ – ഇലയും (E L A) എൻഎസ്എസ് യൂണിറ്റ് വിദ്യാർത്ഥികളും ചേർന്ന് 30 അടി നീളവും 11 അടി വീതിയുമുള്ള സ്കൂൾ പ്രവേശന ഭിത്തിയിൽ പനയോലയും പേപ്പറും ഉപയോഗിച്ച് സാധാരണ കാഴ്ചകളിൽ നിന്നും വ്യത്യസ്തമായി അലങ്കാര കവാടം തീർത്തു.
പരിപാടി മേലടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വിനു കുറുവങ്ങാട് ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് യൂണിറ്റ് കൺവീനർ ലിജ സ്വാഗതം പറഞ്ഞ ചടങ്ങിന് പ്രധാന അധ്യാപകൻ കെ നിഷിദ് ആശംസയർപ്പിച്ചു. സ്കൂൾ ഇല പരിസ്ഥിതി ക്ലബ്ബ് കൺവീനർ ബാബു മലയിൽ താഴ, പത്മനാഭൻ എന്നിവർ നേതൃത്വം നൽകി.
Comments