സീസണിലെ ഏറ്റവും ശക്തമായ ന്യൂനമർദ്ദം. മഴ കനക്കും

വടക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ന്യുനമർദ്ദം രൂപപ്പെട്ടു. ചിങ്ങ മാസം അവസാനമായെങ്കിലും മഴ തുടരും.  ഞായറാഴ്ച മുതൽ 15 -ാം തീയതി വരെയാണ് മഴ സാധ്യത.

ശനിയാഴ്ച രാവിലെ രൂപം കൊണ്ട ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിൽ ശക്തി പ്രാപിച്ചു. ഈ സീസണിലെ ആദ്യ തീവ്ര ന്യുന മർദ്ദമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സെപ്റ്റംബർ 14,15 തീയതികളിൽ കേരളത്തിൽ വ്യാപകമായ മഴയ്ക്കും സാധ്യതയുണ്ട്.

യെല്ലോ അലർട്ട് 

  • സെപ്റ്റംബർ 12: ഞായർ –  കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർഗോഡ്
  • സെപ്റ്റംബർ 13: തിങ്കൾ – കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
  • സെപ്റ്റംബർ 14: ചൊവ്വ – കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
  • സെപ്റ്റംബർ 15: ബുധൻ –  ഇടുക്കി,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്ന് പറയുന്നത്.

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

15 -ാം തീയതി വരെ തെക്ക് പടിഞ്ഞാറൻ, മധ്യ -പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മധ്യ – തെക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന ആൻഡമാൻ കടലിലും മധ്യ -പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള വടക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

Comments

COMMENTS

error: Content is protected !!