സൂര്യഗ്രഹണം ഭാഗികമായി ദൃശ്യമായി

കോഴിക്കോട് : കാർമേഘവും മഴയും തടസ്സം നിന്നതോടെ ഈ ദശകത്തിലെ ആദ്യ സൂര്യഗ്രഹണം അല്പനേരംമാത്രം ജില്ലയിൽ ദൃശ്യമായി. കേരളത്തിൽ ഭാഗികമായി ദൃശ്യമാകുന്ന സൂര്യഗ്രഹണം മൂന്ന് മിനിറ്റിൽ താഴെ മാത്രമാണ് ജില്ലയിൽ വ്യക്തമായി കാണാൻ സാധിച്ചത്.

 

രാവിലെ 10.08 മുതൽ ഉച്ചയ്ക്ക്‌ 1.16 വരെയാണ് ഗ്രഹണം ദൃശ്യമായത്. ഈ സമയത്ത്‌ മഴ പെയ്തതോടെ ഗ്രഹണം കാണാൻ തയ്യാറെടുത്തവർക്ക് നിരാശയായി. സോളാർഫിൽറ്റർ കണ്ണടകളുമായി വീടുകളിൽ കുട്ടികൾ ഗ്രഹണം കാണാൻ കാത്തിരുന്നെങ്കിലും പലർക്കും നിരാശയായിരുന്നു ഫലം.

 

പ്ലാനറ്റേറിയത്തിൽനിന്ന് സൂര്യഗ്രഹണം തത്സമയം സംപ്രേഷണം ചെയ്യാൻ പദ്ധതിയിട്ടിരുന്നെങ്കിലും മഴയെത്തുടർന്ന് മാറ്റിവെച്ചു.
Comments

COMMENTS

error: Content is protected !!