ANNOUNCEMENTS

പ്രൊജക്ട് അസിസ്റ്റന്റ് : താല്‍ക്കാലിക നിയമനം

കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തില്‍ ഒരു പ്രൊജക്ട് അസിസ്റ്റന്റിന്റെ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ 55 ശതമാനം മാര്‍ക്കോടെ സ്റ്റാറ്റിസ്റ്റിക്‌സില്‍ ബിരുദാനന്തര ബിരുദം നേടിയവരും 28 വയസ്സില്‍ താഴെ പ്രായമുള്ളവരുമായിരിക്കണം. പരിചയം അഭിലഷണീയ യോഗ്യതയാണ്. പ്രതിമാസം 18000 രൂപ വേതനം ലഭിക്കും. നിയമനം ലഭിക്കുന്നപക്ഷം പെര്‍ഫോമന്‍സിന്റെ അടിസ്ഥാനത്തില്‍ പ്രോജ്ക്ട് കാലാവധി വരെ കോണ്‍ട്രാക്ട് നീട്ടിക്കൊടുക്കാന്‍ സാധ്യതയുണ്ട്. താല്‍പര്യമുളളവര്‍ വിശദമായ ബയോഡാറ്റ ഉള്‍പ്പെടെയുളള അപേക്ഷ ആഗസ്റ്റ് രണ്ടിനകം പ്രിന്‍സിപ്പാള്‍, ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പോസ്റ്റ്, കോഴിക്കോട് – 673018 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍ – 0495 2320694.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button