ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ കൂടിക്കാഴ്ച 29 ന്

കോഴിക്കോട് : കോഴിക്കോട് മാളിക്കടവ് ജനറല്‍ ഐ.ടി.ഐയില്‍ മെക്കാനിക് റഫ്രിജറേഷന്‍ ആന്‍ഡ്  എയര്‍ കണ്ടീഷനിംഗ് ട്രേഡില്‍  ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒഴിവിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിന് ഡിസംബര്‍ 29 ന് രാവിലെ 11 മണിയ്ക്ക്  കോഴിക്കോട് ഗവ.ഐ.ടി.ഐയില്‍ കൂടിക്കാഴ്ച നടത്തുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. യോഗ്യത : എംആര്‍എസി ട്രേഡില്‍ എന്‍ടിസി / എന്‍എസിയും മൂന്ന് വര്‍ഷത്തെ പരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ടുവര്‍ഷത്തെ പരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും.  ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ജനന തീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോഴിക്കോട് ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍  -0495 2377016

Comments

COMMENTS

error: Content is protected !!