സൈനികർക്ക് ആദരം
മേപ്പയ്യൂർ: മുതിർന്ന വിമുക്ത ഭടൻമാരെ ആദരിക്കുന ചടങ്ങിന്, സ്വാതന്ത്ര്യ സമര സേനാനി അയ്യറോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാരെ ആദരിച്ചുകൊണ്ട് തുടക്കം കുറിച്ചു. സൈനിക കൂട്ടായ്മയായ ഡിഫൻസ് സർവ്വീസ് സൊസൈറ്റി കോഴിക്കോടിന്റെ നേത്യത്വത്തിലായിരുന്നു പരിപാടി. പൂർവ്വ സൈനികനായ അയ്യറോത്ത് നാരായണൻ നമ്പ്യാരെയും കഴിഞ്ഞ മാസം സേനയിൽ നിന്നും വിരമിച്ച അയ്യറോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെ പുത്രനായ സുബേദാർ മേജർ/ഹോണററി ക്യാപ്റ്റൻ രാമചന്ദ്രനേയും ആദരിച്ചു. അയ്യറോത്ത് തറവാട്ടിൽ വെച്ച് നടന്ന ചടങ്ങിൽ സൈനികനായ സന്തോഷ് മേപ്പയ്യൂർ അയ്യറോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാരെ പൊന്നാട അണിയിച്ച് ഉപഹാരം നൽകി. സുബേദാർ പ്രദീപ് കുമാർ അധ്യക്ഷനായിരുന്നു.
സൈനികരും പൂർവ്വ സൈനികരുമായ ശ്രീനാഥ് പെരുവയൽ, ചന്ദ്രൻ കടിയങ്ങാട്, ഷിജിത്ത് ഉള്ളിയേരി, അസ്ബീർ മുകവൂർ, അഭിലാഷ് പെരുവയൽ, ശരത്ത് പുറക്കാട്ടേരി, ബബീഷ് കോട്ടൂർ എന്നിവർ സംസാരിച്ചു. ജില്ലയിൽ പേരാമ്പ്ര, പാലം, കുണ്ടുപറമ്പ് എന്നിവിടങ്ങളിൽ മൈഗ്രേറ്റ് സൈനിക് മാർട്ട് എന്ന സ്ഥാപനം പ്രവർത്തിപ്പിച്ചു കിട്ടുന്ന വരുമാനമാണ് സേവന പ്രവർത്തനത്തിന് വേണ്ടി ഉപയോഗിക്കുന്നതെന്നും. സൈനിക കൂട്ടായ്മയുടെ ഭാഗമായി രക്തദാന കേമ്പുകളും സംഘടിപ്പിച്ചു വരുന്നുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.