സ്കൂൾ കെട്ടിടങ്ങളുടെ ഉൽഘാടനം സ്വാഗത സംഘം രൂപീകരിച്ചു

കൊയിലാണ്ടി: അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന കൊയിലാണ്ടി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കിഫ് ബി പദ്ധതി പ്രകാരം ലഭിച്ച അഞ്ച് കോടിയും, കെ.ദാസന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ലിച്ച 1.38. കോടി രൂപയും ചിലവഴിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങളുടെ ഉല്‍ഘാടനം.25 ന് വിദ്യാഭ്യാസ മന്ത്രി കെ.രവീന്ദ്രനാഥ്, എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനും നിര്‍വ്വഹിക്കും. ഉദ്ഘാടനത്തിന്റെ വിജയത്തിനായുള്ളസ്വാഗത സംഘം രൂപീകരിച്ചു. യോഗത്തില്‍ പി.ടി.എ. പ്രസിഡണ്ട് അഡ്വ.പി.പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഷിജു മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ പി.വത്സല, പ്രധാന ദ്ധ്യാപിക പി.ഉഷാകുമാരി, ടി.കെ.ചന്ദ്രന്‍ ,വി .പി .ഇബ്രാഹിംകുട്ടി, കെ.വി.സുരേഷ്, കെ.പി.വിനോദ്കുമാര്‍, അഡ്വ.കെ.പി.രാധാകൃഷ്ണന്‍ ,സി.സത്യചന്ദ്രന്‍ ,കെ.വിശ്വനാഥന്‍ ഇ.എസ്.രാജന്‍, കെ.ബാലകൃഷ്ണന്‍ മാസ്റ്റര്‍, പി.എ.പ്രേമചന്ദ്രന്‍ ,ജയദേവന്‍, സി.ജയരാജ്, വാസു മാസ്റ്റര്‍ ,ടി.ശോഭ,സംസാരിച്ചു. കെ.മുരളീധരന്‍ എം.പി, കെ.ദാസന്‍, എം.എല്‍.എ.മുന്‍ എം.എല്‍.എ പി വിശ്വന്‍, രക്ഷാധികാരികളായും, നഗരസഭാ ചെയര്‍മാന്‍ കെ.സത്യന്‍ (ചെയര്‍മാന്‍) പ്രിന്‍സിപ്പാള്‍ പി.വല്‍സല ജന.കണ്‍വീനര്‍, അഡ്വ.പി.പ്രശാന്ത് ട്രഷറര്‍ ആയും സ്വാഗത സംഘം രൂപീകരിച്ചു.

Comments

COMMENTS

error: Content is protected !!