Uncategorized

‘സ്‌കൂളിലേക്ക് ഒരു സുരക്ഷിതപാത’ പദ്ധതിയുടെ ഉദ്ഘാടനം നാളെ

അപ്പര്‍ പ്രൈമറിതലം മുതല്‍ ഹയര്‍ സെക്കന്ററിതലം വരെയുള്ള തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്കായി കേരള റോഡ് സുരക്ഷാ അതോറിറ്റിയും (കെആര്‍എസ്എ) ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രവും സംയുക്തമായി  ഏകദിന റോഡ് സുരക്ഷാബോധവല്‍ക്കരണ പരിശീലന പരിപാടി നടത്തുന്നു. കേരളത്തിലെ 14 ജില്ലകളിലായുള്ള തിരഞ്ഞെടുത്ത 100 സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കാണു പരിശീലനം. ‘സ്‌കൂളിലേക്ക് ഒരു സുരക്ഷിത പാത’ എന്ന പേരിലുള്ള പരിശീലനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (03-11-22) രാവിലെ 10ന് അട്ടക്കുളങ്ങര ഗവ. സെന്‍ട്രല്‍ ഹൈസ്‌കൂളില്‍ നടക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം നിര്‍വഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു ചടങ്ങില്‍ അധ്യക്ഷത വഹിക്കും.


പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത ഒരോ സ്‌കൂളിലേയും റോഡ് സുരക്ഷാ സെല്‍ അംഗങ്ങളായുള്ള വിദ്യാര്‍ഥികള്‍ക്ക് റോഡ് സുരക്ഷയെപ്പറ്റി വിദഗ്ധ പരിശീലനം നല്കുന്നതിനോടൊപ്പം സ്‌കൂള്‍ പരിസരത്തെ പ്രധാനപ്പെട്ട റോഡ് സുരക്ഷാ പ്രശ്നങ്ങള്‍ റോഡ് സുരക്ഷാ പരിശോധനയിലൂടെ കണ്ടുപിടിക്കുകയും കുട്ടികളുടെ സുരക്ഷ മെച്ചപ്പെടുത്തുവാന്‍ വേണ്ട പരിഹാര മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും.

പരിപാടിയുടെ ഉദ്ഘാടനത്തിന് വേദിയാകുന്ന അട്ടക്കുളങ്ങര ഗവ. സെന്‍ട്രല്‍ ഹൈസ്‌കൂളില്‍ ആദ്യ എസ്ആര്‍എസ് പരിശിലന പരിപാടിക്കും റോഡ്സുരക്ഷാ പരിശോധനയ്ക്കും തുടക്കമാകും. വിദ്യാര്‍ഥികളുടെ മനസില്‍ അധ്യാപകരുടെയും രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും സജീവമായ ഇടപെടലിലൂടെ  റോഡ് സുരക്ഷാവബോധം വളര്‍ത്തുകയെന്നതാണ് പരിപാടിയുടെ ലക്ഷ്യം.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button