സ്‌കൂൾ ഹോസ്‌റ്റലുകൾക്ക്‌ മാർഗരേഖ. പ്രവേശനത്തിന്‌ ആർടിപിസിആർ പരിശോധന

സംസ്ഥാനത്തെ വിദ്യാലയങ്ങളോടനുബന്ധിച്ചുള്ള പ്രീമെട്രിക്‌ ഹോസ്‌റ്റലുകൾ, മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾ എന്നിവയടക്കമുള്ള ഹോസ്‌റ്റലുകളുടെ പ്രവർത്തനത്തിന്‌ മാർഗരേഖ അംഗീകരിച്ച്‌ ഉത്തരവായി. രക്ഷിതാക്കളുടെ പൂർണ സമ്മതത്തോടെയേ വിദ്യാർഥികളെ ഹോസ്‌റ്റലുകളിൽ പ്രവേശിപ്പിക്കാവൂ.  ആർടിപിസിആർ പരിശോധനാ നെഗറ്റീവ്‌ ഫല സർട്ടിഫിക്കറ്റ്‌ ഹാജരാക്കണം. നിലവിൽ സർക്കാരിന്റേതായ മുഴുവൻ കോവിഡ്‌ പ്രതിരോധ മാനദണ്ഡങ്ങളും ഹോസ്‌റ്റലുകൾക്കും ബാധകമാണ്‌.

കുട്ടികളുടെ എണ്ണം ക്രമീകരിച്ച്‌ ഭക്ഷണം ഉൾപ്പെടെ നൽകാൻ ബാച്ചുകളാക്കണം. ആഹാരം പാഴ്‌സലായി റൂമുകളിലെത്തിക്കുന്നത്‌ പ്രോത്സാഹിപ്പിക്കണം.  രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനുതുന്ന ഭക്ഷണം മെനുവിൽ ഉൾപ്പെടുത്തണം. കണ്ടെയ്‌ൻമെന്റ്‌ സോണിലുള്ള ഹോസ്‌റ്റലുകൾക്ക്‌ പ്രാദേശികമായി ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളും ബാധകമായിരിക്കും. ആഴ്‌ചയിലൊരിക്കെങ്കിലും കുട്ടികൾക്ക്‌ മാനസികാരോഗ്യ പിന്തുണ ഉറപ്പാക്കണം. എല്ലാ ജീവനക്കാരും രണ്ട്‌ ഡോസ്‌ വാക്‌സിൻ എടുത്തിട്ടുണ്ടെന്ന്‌ ഉറപ്പാക്കണം. ഹോസ്‌റ്റലുകളിൽ സന്ദർശനാനുമതി ഇല്ല.

Comments

COMMENTS

error: Content is protected !!