സ്നേഹ അമ്മാറത്തിൻ്റെ ‘ആകാശത്തിലെ വേരുകൾ ‘ കവിതാ സമാഹാരം ഇന്ന് (വ്യാഴം) പ്രകാശനം ചെയ്യും
സ്നേഹ അമ്മാറത്തിൻ്റെ ‘ആകാശത്തിലെ വേരുകൾ ‘ കവിതാ സമാഹാരത്തിൻ്റെ പ്രകാശനവും ,സംഗീത പ്രതിഭ മേപ്പയ്യൂർ ശിവാനന്ദനും, സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാര ജേതാവ് മേപ്പയ്യൂർ ബാലനുള്ള ആദരവും ഇന്ന് വൈകീട്ട് 5 മണിക്ക് മേപ്പയ്യൂർ എൽ പി സ്കൂളിൽ നടക്കും.കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ സി പി അബൂബക്കർ ഉദ്ഘാടനം ചെയ്യും. എം പി ശിവാനന്ദനും മേപ്പയ്യൂർ ബാലനുമുള്ള ആദരവ് കെ ജെ ബേബി വയനാട് നിർവഹിക്കും.യുവകവി എം പി അനസ് പുസ്തക പരിചയം നടത്തും.
മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ ടി രാജൻ, മുൻ മേലടി ബ്ലോക് പഞ്ചായത്തംഗം കെ കുഞ്ഞിരാമൻ, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ, ഗ്രാമ പഞ്ചായത്തംഗം ദീപ കേളോത്ത്, മാധ്യമ- ചലച്ചിത്ര പ്രവർത്തകൻ പി കെ പ്രിയേഷ് കുമാർ, മാക്ബത്ത് പബ്ലിക്കേഷൻ പ്രതിനിധി എം എ ഷഹനാസ്, പി പി രാധാകൃഷ്ണൻ, ഇ അശോകൻ, എം എം അഷ്റഫ്, ബാബു കൊളക്കണ്ടി, ഇ കുഞ്ഞിക്കണ്ണൻ, സുരേഷ് കണ്ടോത്ത്, വി എ ബാലകൃഷ്ണൻ, അഡ്വ പി രണ്ടിലേഷ്, സ്നേഹ അമ്മാറത്ത്, എം പി ശിവാനന്ദൻ, ഷിനോജ് എടവന തുടങ്ങിയവർ സംബന്ധിക്കും.