സ്വര്‍ണം എന്നാല്‍ ഉടനടി പണം: സ്മാര്‍ട്ടായി ചിന്തിക്കാം, മികച്ച തീരുമാനമെടുക്കാം

 

സ്വര്‍ണവില ദിനം പ്രതി റെക്കോഡ് കുറിച്ച് ഉയരുകയാണ്. സ്വര്‍ണവിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇപ്പോഴുള്ളത്. ഈ സാഹചര്യത്തില്‍, പണത്തിന് ആവശ്യം വന്നാല്‍, വീട്ടിലോ ലോക്കറിലോ ഉള്ള സ്വര്‍ണം വില്‍ക്കുന്നതാണോ പണയം വയ്ക്കുന്നതാണോ ലാഭം?

സ്വര്‍ണത്തെ ഒരേ സമയം ആഭരണവും നിക്ഷേപവുമായി കരുതുന്ന എല്ലാവര്‍ക്കുമുണ്ട് ഈ സംശയം. ഇഷ്ടപ്പെട്ട ഡിസൈന്‍, പ്രിയപ്പെട്ടവര്‍ സമ്മാനിച്ചത്… ഇങ്ങനെ ഓരോ ആഭരണത്തോടും വൈകാരിമായ അടുപ്പം പുലര്‍ത്തുന്നവര്‍, അവ നഷ്ടപ്പെടരുത് എന്ന ആഗ്രഹത്തോടെ പണയം വയ്ക്കുമ്പോള്‍ സ്വര്‍ണവിലയുടെ 65- 70 ശതമാനം തുകയേ ലഭിക്കൂ എന്നുമാത്രമല്ല. ആ തുകയ്ക്ക് അമിതമായ പലിശയും നല്‍കേണ്ടിവരുന്നു. കോവിഡ് പ്രതിസന്ധി നമ്മുടെ വരുമാന മാര്‍ഗങ്ങളെ സാരമായി ബാധിക്കുന്ന ഈ അവസ്ഥയില്‍ പണയം വെച്ച് കൂടുതല്‍ പലിശ നല്‍കുന്നത് ഉചിതമായ തീരുമാനമല്ല. പലിശ തിരിച്ചടയ്ക്കാന്‍ ആയില്ലെങ്കില്‍ നിങ്ങളുടെ സ്വര്‍ണം നഷ്ടപ്പെടാനും സാധ്യതയുണ്ട്. എന്നാല്‍ സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തില്‍ നില്‍ക്കുന്ന ഈ സമയത്ത്, നേരത്തെ കുറഞ്ഞ വിലയില്‍ വാങ്ങിയ ആഭരണങ്ങള്‍ വിറ്റാല്‍ മികച്ച ലാഭം നേടാവുന്നതാണ്. പലിശയെക്കുറിച്ചുള്ള ടെന്‍ഷനില്ലാതെ നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാം.

Comments

COMMENTS

error: Content is protected !!