സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ഭാരതീയ മത്സ്യ പ്രവർത്തക സംഘത്തിൻറെ ഇരുപതാം സംസ്ഥാനസമ്മേളനത്തിൻ്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം സംസ്ഥാന അധ്യക്ഷൻ പി പി ഉദയഘോഷ് നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന സംഘടനാ സെക്രട്ടറി ടികെ കുട്ടൻ സംസ്ഥാന സെക്രട്ടറി വി പ്രഹ്ലാദൻ മറ്റ് സ്വാഗതസംഘം ഭാരവാഹികളും മത്സ്യ പ്രവർത്തക സംഘത്തിൻറെ കോഴിക്കോട് ജില്ലാ ഭാരവാഹികളായ ആയ ഏ കരുണാകരൻ ,പി പി  മണി , സുന്ദരൻ പുതിയാപ്പ , സംജാത്, വി കെ രാമൻ തുടങ്ങിയവർ പങ്കെടുത്തു. കൊയിലാണ്ടി ചെറിയമങ്ങാട് ബീച്ചിലെ വലിയമങ്ങാട് കൊയിലാണ്ടി സൊസൈറ്റിയുടെ കെട്ടിടത്തിലാണ് സ്വാഗതസംഘം ഓഫീസ് പ്രവർത്തനം ആരംഭിച്ചത്.

Comments

COMMENTS

error: Content is protected !!