നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ തിരുവങ്ങൂർ സ്വദേശി പോലീസ് പിടിയില്‍


കൊയിലാണ്ടി: തിരുവങ്ങൂർ കൂർക്കനാടത്ത് അനൂപ് (51) ആണ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി പോലീസ് നടത്തിയ റെയ്ഡിൽ 54 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തൽ. വീട്ടിൽ പ്ലാസ്റ്റിക് ടിന്നില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. സ്കൂൾ കുട്ടികളെയും യുവാക്കളെയും ഇതര സംസ്ഥാന തൊഴിലാളി കളേയും ലക്ഷ്യമിട്ടായിരുന്നു വില്പന. നേരത്തെ എക്‌സൈസും ഇയാളെ പിടികൂടിയിരുന്നു.

വടകര പോലീസ് സ്റ്റേഷൻ പരിധിയിലും ഇയാൾക്കെതിരെ കഞ്ചാവ് കേസ് നിലവിലുണ്ട്. കൊയിലാണ്ടി കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. കൊയിലാണ്ടി എസ്ഐ എം എൽ അനൂപ്, എ എസ്ഐ  അഷറഫ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിനീഷ് , സതീഷ് എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്.

Comments
error: Content is protected !!