KOYILANDILOCAL NEWS

സ്വാന്തനം പാലിയേറ്റീവ് വയോജന സംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി: താലൂക്ക് ഗവ.ആശുപത്രിയിലെ സ്വാന്തനം പാലിയേറ്റീവ് ലോകവയോജന ദിനത്തോടനുബന്ധിച്ച് നഗരസഭയുമായി ചേർന്ന് വയോജന സംഗമം സംഘടിപ്പിച്ചു. നഗരസഭ അധ്യക്ഷ കെ പി സുധ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ കെ സത്യൻ അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷരായ സി പ്രജില, ഇ കെ അജിത്, കെ എ ഇന്ദിര, നഗരസഭാംഗങ്ങളായ വത്സരാജ് കേളോത്ത്, എ അസീസ്, ആശുപത്രി സൂപ്രണ്ട് ഡോ: വി വിനോദ്,
ആർ എം ഒ ഡോ. കെ അഫ്സൽ, പാലിയേറ്റീവ് ഇൻചാർജ് ഡോ: സന്ധ്യാ കുറുപ്പ് എന്നിവർ സംസാരിച്ചു. എച്ച് ഐ മാരായ പി സുരേഷ്, കെ രാജേഷ്, പി ടി ബിന്ദുകല, പാലിയേറ്റീവ് പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button