സ്വീകരണയോഗവും അനുസ്മരണ സമ്മേളനവും നടത്തി
ചേമഞ്ചേരി:പ്രമുഖ സോഷ്യലിസ്റ്റ് നേതാവും, ജനതാദള്‍ കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡണ്ടും ആയിരുന്ന സ: കെ.നാരായണന്‍ ജനതാദള്‍ ചേമഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ ഭീര്‍ഘകാലം പ്രസിഡണ്ടുമായിരുന്ന പത്മനാഭന്‍കുന്നത്ത്, പാര്‍ട്ടി നേതാവും എല്‍ ജെ ഡി പഞ്ചായത്ത് കമ്മറ്റിയംഗവും, ഗ്രാമ പഞ്ചായത്ത ആസൂത്രണ സമിതിയംഗവുമായിരുന്ന ബാലകൃഷ്ണന്‍ സങ്കേതം എന്നിവരുടെ അനുസ്മരണവും , എല്‍ ജെ ഡി ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണവും പൂക്കാട് കയര്‍ സൊസൈറ്റി ഹാളില്‍ നടന്നു. സ്വീകരണയോഗവും അനുസ്മരണ സമ്മേളനവും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ: ഇ. പി. ദാമോദരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
ബാബു കുളൂര്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് സ: കെ.ശങ്കരന്‍ മാസ്റ്റര്‍, അവിനാഷ് ചേമഞ്ചേരി, ഉണ്ണി തിയ്യ കണ്ടി, സബിത മേലാത്തൂര്‍, ഗിരീഷ്താവിളി, എം. പി.ശിവാനന്ദന്‍, ഷീബശ്രീധരന്‍, ഷീല ടീച്ചര്‍, ഷബ്‌ന ഉമ്മാരിയില്‍ ,സത്യന്‍ മേലാത്തൂര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പൂക്കാട് ടൗണില്‍ നടന്ന പൊതുയോഗത്തില്‍ ഇ.പി.ദാമോദരന്‍ മാസ്റ്റര്‍, കെ.പ്രദീപന്‍ മാസ്റ്റര്‍ ,ബാബു കുളൂര്‍ അവിനാഷ് ചേമഞ്ചേരി എന്നിവര്‍ സംസാരിച്ചു.